FLASH NEWS

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു : രണ്ടുപേരെ കാണാതായി

WEB TEAM
May 13,2024 10:26 AM IST

മലപ്പുറം :  മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹി' എന്ന ബോട്ടിൻ്റെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്.ഇന്ന് പുലർച്ചെ പൊന്നാനിയിൽ നിന്ന് 38 നോട്ടിക്മൈൽ അകലെ വച്ച് നടന്ന അപകടത്തിൽ,ഇടിയുടെ ആഘാതത്തെത്തുടർന്ന് ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലുകാർ രക്ഷപ്പെടുത്തിയെങ്കിലും, രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.